പുനര്‍ജ്ജനി

//പുനര്‍ജ്ജനി

2012 ല്‍ സീതാലയത്തിനു കീഴില്‍ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനര്‍ജ്ജനി.

മദ്യം,പുകയില,മയക്കു മരുന്നുകള്‍ ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സാ പദ്ധതി ആണിത്.
ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും കുടുംബാംഗങ്ങള്‍ക്കും (ആവശ്യമുണ്ടെങ്കില്‍) ഉള്ള കൗണ്‍സലിംഗ്, യോഗപരിശീലനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ ആയിരത്തിലധികം പേര്‍ക്ക് ഓ.പി .യിലും നൂറില്‍പ്പരം ആളുകള്‍ക്ക് ഐ .പി യിലും ലഹരി മുക്ത ചികിത്സ നല്‍കിയിട്ടുണ്ട്. ഫലപ്രദമായ ചികിത്സയ്ക്കു ശേഷം അവരൊക്കെ സക്രിയമായ കുടുംബ ജീവിതം പുനരാരംഭിച്ചിട്ടുണ്ട് എന്നും അഭിമാനപൂര്‍വം അറിയിക്കട്ടെ.

ഏറ്റവും കുറച്ചു മാത്രം പിന്മാറ്റ ലക്ഷണങ്ങള്‍ (withdrawal symptoms ) കാണുന്നത് കൊണ്ടും അത്രമേല്‍ ആശ്വാസ ദായകമായതു കൊണ്ടും ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം ആയതുകൊണ്ടും പാര്‍ശ്വഫലങ്ങള്‍ തുലോം കുറവായതു കൊണ്ടും ലഹരി മുക്തിക്കു വേണ്ടി ഹോമിയോപ്പതിയാണ് ജനങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഡി അഡിക്ഷനെ കുറിച്ചുകൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകളിലും കോളേജുകളിലും റെസിഡന്‍സ് അസ്സോസിയേഷനുകളിലും പൊതുജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നതും ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ് .

പഞ്ചായത്തു തല ഡിസ്‌പെന്‍സറികളില്‍ നിന്നും പോലീസിന്റെ വനിതാസെല്ലില്‍ നിന്നും സ്‌കൂള്‍ജാഗ്രത സമിതികളില്‍ നിന്നും ആല്‍ക്കഹോളിക് അനോണിമസ് (AA )പോലുള്ള NGO കളില്‍ നിന്നും പുനര്‍ജനി കേന്ദ്രങ്ങളിലേക്ക് ആളുകളെ റെഫര്‍ ചെയ്യാറുണ്ട്.

 

Skip to content