ആയുഷ്മാന്‍ ഭവ

//ആയുഷ്മാന്‍ ഭവ

ആയുഷ്മാന്‍ ഭവജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന് വിള്ളല്‍ സംഭവിക്കുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ തല പൊക്കുന്നത് .അവയെ ഇല്ലാതാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ്, യോഗയുടെയും നാച്ചുറോപ്പതിയുടെയും സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആയുഷ്മാന്‍ഭവ

മാറാരോഗങ്ങള്‍ ആയി മാനവ രാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന നിരവധി രോഗ സഞ്ചയങ്ങള്‍ ആധുനിക കാലത്തേ ജീവിത ശൈലികള്‍ മൂലം ഇന്ന് നിലവിലുണ്ട്. പ്രായ ലിംഗ മത വര്‍ഗ വ്യത്യാസമില്ലാതെ മനുഷ്യ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി ഇത് മാറി. സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍, കീടനാശിനികള്‍,മാനസിക പിരിമുറുക്കം,ഫാസ്റ്റ്/ജങ്ക് ഫുഡ്,എന്നിവയെല്ലാം ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്.

വ്യായാമം ഇല്ലാത്തതാണ് ഇത്തരം രോഗങ്ങളുണ്ടാവാന്‍ ഒരു പ്രധാന കാരണം.സമകാലിക സമൂഹത്തില്‍ അത്ര പ്രസക്തമല്ലെങ്കിലും വരും തലമുറയെ നശിപ്പിക്കാന്‍ സാധ്യത ഏറെയുള്ള ഒന്നാണ് ഇവയെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.ഇത്തരത്തില്‍ നിയന്ത്രണാതീതമായി മുന്നേറുകയാണെങ്കില്‍ ജീവിതശൈലീ രോഗങ്ങള്‍ നമ്മുടെ നാടിന്റെ ആരോഗ്യവും സമ്പത്തും ശോഷിച്ചു കൊണ്ടേയിരിക്കും എന്നതിന് സംശയമില്ല.ഐശ്വര്യ പൂര്‍ണമായ ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും വീണ്ടെടുക്കുന്നതിന് ഹോമിയോപ്പതി വകുപ്പ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാന്‍ ഭവ :മാനസിക സമ്മര്‍ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവന് തന്നെ ഭീഷണിയാകുന്ന പൊണ്ണത്തടി,രക്താതിമര്‍ദം ,ഹൃദയാഘാതം കരള്‍ രോഗങ്ങള്‍,കാന്‍സര്‍,തുടങ്ങിയവക്ക് കാരണമാകാം.പുകവലി-മദ്യപാന ശീലങ്ങള്‍,വ്യക്തി ശുചിത്വത്തിന്റെയും വ്യായാമത്തിന്റെയും അഭാവം എന്നിവയും ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്ന മറ്റു പ്രധാന ഘടകങ്ങളാണ്.ജനിതക ഘടകവും ഇവിടെ പ്രസ്താവ്യം.

നല്‍കുന്ന സേവനങ്ങള്‍:

  • യോഗയുടെയും നാച്ചുറോപ്പതിയുടെയും ഒപ്പം ഹോമിയോപ്പതി ചികിത്സ
  • യോഗ പരീശിലനം.
  • ജീവിത ശൈലീ രോഗ കൗണ്‍സലിംഗ്.
  • മാനസിക സംഘര്‍ഷ ലഘൂകരണം
  • മെഡിക്കല്‍ ക്യാമ്പുകള്‍
  • കിടത്തി ചികിത്സ.
Skip to content