ചേതന -സാന്ത്വന പരിചരണം
ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍, മാരക രോഗം ബാധിച്ചു മരണത്തോട് മല്ലിടുന്നവര്‍,ചികിത്സ കൊണ്ട് പൂര്‍ണ സുഖം പ്രാപിക്കാത്തവര്‍, എന്നിങ്ങനെ ദുരിതത്തില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവരുടെ ആധികളും വേദനകളും അകറ്റി അല്പം കൂടി മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിനു വേണ്ട സമഗ്ര സമീപനം ആണ് ചേതനയില്‍ ഉള്ളത്. അവരുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് ഇത് നടപ്പില്‍ വരുത്തുന്നത് .
എല്ലാ ജില്ലാ ആശുപത്രിയിലും പാലിയേറ്റിവ് പരിചരണ വിഭാഗം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ദ്വിതീയ റഫറല്‍ യൂണിറ്റ് ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത് .ഡോക്ടര്‍മാരും പാലിയേറ്റീവ് നഴ്‌സുമാരും മറ്റ് സ്റ്റാഫും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും. ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ വൈദ്യ/ വൈദ്യേതര ശുശ്രൂഷകള്‍ നല്‍കുന്നു എന്നതാണ് ചേതന ഏറ്റെടുക്കുന്ന ദൗത്യം.
സാന്ത്വന പരിചരണം.
- ക്യാന്‍സര്‍ ബാധിതര്‍, നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍, ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് വിധേയരായവര്‍,എന്നിവര്‍ക്ക് സഹായവും ആശ്വാസവും പിന്തുണയും നല്‍കുന്നു
- ശാരീരികവും മാനസികവും വൈകാരികവും ആയി സമഗ്രമായ തലങ്ങളില്‍ കരുതലും ശ്രദ്ധയും.
- മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സഹായത്തോടെ ചെലവ് കുറഞ്ഞതും ഫലപ്രദമായതുമായ ഹോമിയോപ്പതിയുടെ കരുതലും ശ്രദ്ധയും
- വിദഗ്ധരായ ഡോക്ടര്‍മാരുടെയും നേഴ്‌സിന്റെയും മേല്‍നോട്ടത്തില്‍ സൗജന്യ ചികിത്സയും മറ്റു സഹായക പരിചരണവും
- ഹോമിയോപ്പതി ചികിത്സയോടൊപ്പം ആവശ്യമുള്ള മറ്റു ചികിത്സകളും യഥാസമയം യഥാവിധി ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള പദ്ധതി.
ചേതനയുടെ പ്രവര്‍ത്തനങ്ങള്‍.
- എല്ലാ ജില്ലാഹോമിയോ ആശുപത്രികളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പാലിയേറ്റിവ് ഓ.പി.
- 5 കിടക്കകളുള്ള ഐ.പി.വാര്‍ഡ് എല്ലാ ജില്ലാ ആശുപത്രിയിലും.
- എല്ലാ ഹോമിയോ ഡിസ്‌പെന്‍സറികളിലും പ്രാഥമിക പരിചരണം,ജില്ലാ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാനുള്ള സൗകര്യം.
- സാന്ത്വന പരിചരണത്തെക്കുറിച്ചു ബോധവത്കരണവും സെമിനാറുകളും
- പാലിയേറ്റീവ് ഡോക്ടര്‍മാരുടെയും നേര്‌സുമാരുടെയും നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍.