ജനനി സ്വപ്നങ്ങള്‍ മിഴിതുറക്കുമിടം
2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറി. 2013 ഓടെ തിരുവന്തപുരത്തും കോഴിക്കോടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുകയുണ്ടായി. ഇവിടെയെല്ലാം തന്നെ വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ അടിസ്ഥാനമാക്കി വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ചു. ഇതിനോടകം തന്നെ കേരളമൊട്ടാകെ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യതാ കേന്ദ്രങ്ങള്‍ വഴി ആയിരിത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞു.
വന്ധ്യതാ ചികിത്സയില്‍ സാങ്കേതിക വിദ്യകള്‍ ഒരുപാട് പുരോഗമിക്കുന്ന ഈ കാലഘട്ടത്തില്‍ പലപ്പോഴും സാമ്പത്തിക ബാധ്യത നിമിത്തം പലര്‍ക്കും ഇത്തരം ചികിത്സ തേടാന്‍ സാധിക്കുന്നില്ല മാത്രമല്ല ഇത്തരം ചികിത്സകള്‍ എടുത്തു പരാജയപ്പെട്ടവര്‍ നിരാശയുടെ ആഴത്തട്ടിലേക്ക് താണുപോകുന്നതും കാണുന്നു എന്നാല്‍ വന്ധ്യതാ കാരണങ്ങളില്‍ ഏറിയ പങ്കും മരുന്നുകള്‍ കൊണ്ടു തന്നെ മാറ്റപ്പെടാന്‍ സാധ്യമായിട്ടുള്ളവയാണ് ഈ ഒരു സാഹചര്യത്തിലാണ് ,ഹോമിയോപ്പതി മരുന്നുകളുടെ പ്രസക്തി. ചിലവു കുറഞ്ഞതും,പാര്‍ശ്വഫലം ഇല്ലാത്തതുമായ മരുന്നുകളിലൂടെ ധാരാളം ദമ്പതിമാര്‍ക്കു ഇന്നു കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. ജനനി പദ്ധതിയുടെ വിജയഗാഥ അതാണു തെളിയിക്കുന്നത്
സ്ത്രീകളില്‍ വന്ധ്യതാചികില്‍സക്കു കാരണമാകുന്ന PCOD ,ENDOMETRIOSIS ആവര്‍ത്തിച്ചുള്ള ഗര്‍ഭാലസലുകള്‍, ഗര്‍ഭാശയമുഴകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ,തുടങ്ങിയ കാരണങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുമെന്ന് ജനനിക്കു അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും. അതുപോലെ തന്നെ പുരുഷ വന്ധ്യതക്കു കാരണമാകുന്ന ബീജക്കുറവ്, ബീജ ചലനശേഷികുറവ് എന്നിവയൊക്കെ പരിഹാരം കാണാന്‍ ഹോമിയോ മരുന്നുകള്‍ക്കു സാധിക്കുന്നുണ്ട് .
10-15 വര്‍ഷങ്ങള്‍ വിവിധ ചികിത്സകള്‍ ഏടുത്തിട്ടും (IVF,ICSI) പരാജയപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്കു മിഴിതുറക്കുവാന്‍ ഈ പദ്ധതി ഒരു ഇടമായി .
ഒരു കുഞ്ഞു ഏവരുടെയും സ്വപ്നമാണ് .ഈ സ്വപ്ന സാക്ഷാത്കാരം ആര്‍ദ്രതയോടെ ,ഭദ്രമായി, സുരക്ഷിതമായി ചെയ്യുവാന്‍ ഹോമിയോപ്പതി വകുപ്പ് വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് ‘ജനനി’..