ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന് വിള്ളല്‍ സംഭവിക്കുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ തല പൊക്കുന്നത് .അവയെ ഇല്ലാതാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ്, യോഗയുടെയും നാച്ചുറോപ്പതിയുടെയും സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആയുഷ്മാന്‍ഭവ മാറാരോഗങ്ങള്‍ ആയി മാനവ രാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന നിരവധി രോഗ സഞ്ചയങ്ങള്‍ ആധുനിക കാലത്തേ ജീവിത ശൈലികള്‍ മൂലം ഇന്ന് നിലവിലുണ്ട്. പ്രായ ലിംഗ മത വര്‍ഗ വ്യത്യാസമില്ലാതെ മനുഷ്യ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി ഇത് മാറി. സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍, കീടനാശിനികള്‍,മാനസിക പിരിമുറുക്കം,ഫാസ്റ്റ്/ജങ്ക് ഫുഡ്,എന്നിവയെല്ലാം ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. വ്യായാമം ഇല്ലാത്തതാണ് ഇത്തരം രോഗങ്ങളുണ്ടാവാന്‍ ഒരു പ്രധാന കാരണം.സമകാലിക സമൂഹത്തില്‍ അത്ര പ്രസക്തമല്ലെങ്കിലും വരും തലമുറയെ നശിപ്പിക്കാന്‍ സാധ്യത ഏറെയുള്ള
ജനനി സ്വപ്നങ്ങള്‍ മിഴിതുറക്കുമിടം 2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറി. 2013 ഓടെ തിരുവന്തപുരത്തും കോഴിക്കോടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുകയുണ്ടായി. ഇവിടെയെല്ലാം തന്നെ വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ അടിസ്ഥാനമാക്കി വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ചു. ഇതിനോടകം തന്നെ കേരളമൊട്ടാകെ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യതാ കേന്ദ്രങ്ങള്‍ വഴി ആയിരിത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞു. വന്ധ്യതാ ചികിത്സയില്‍ സാങ്കേതിക വിദ്യകള്‍ ഒരുപാട് പുരോഗമിക്കുന്ന ഈ കാലഘട്ടത്തില്‍ പലപ്പോഴും സാമ്പത്തിക ബാധ്യത നിമിത്തം പലര്‍ക്കും ഇത്തരം
ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിനും സീതാലയം സഹായിക്കുന്നു.സമൂഹത്തിലെ അവശതയനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഇന്നത്തെ ഗാര്‍ഹിക-സാമൂഹിക ചുറ്റുപാടുകളില്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് മിക്കസ്ത്രീകളും. ഗാര്‍ഹിക പീഡനങ്ങളില്‍ മുഖ്യമായും സ്ത്രീധനവുമായി ബന്ധപ്പെട്ടവയായിരിക്കും. അണുകുടുംബ വ്യവസ്ഥിതിയുടെ ഞെരുക്കങ്ങളും കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗവും മറ്റു കാരണങ്ങളായി കണക്കാക്കാം .സ്ത്രീകളിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണത മുഖ്യമായും അവരുടെ കുടുംബപ്രശ്‌നങ്ങള്‍,മാനസിക-ശാരീരിക രോഗങ്ങള്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ കൂടാതെ ഇത്തരം മാനസിക വ്യതിചലനങ്ങളും ആത്മഹത്യാ പ്രവണതകളും ലഘൂകരിക്കാന്‍ ഹോമിയോപ്പതിക്ക് സാധിക്കും എന്നത് സുവിദിതമാണ്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ ,അറ്റന്‍ഡര്‍,സൈക്കോളജിസ്ട് ,dtp ഓപ്പറേറ്റര്‍ തുടങ്ങി ഈ യൂണിറ്റിലെ
2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് RAECH .2004 ഡിസംബര്‍ 15 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്തു.ഹോമിയോപ്പതി വകുപ്പിന്റെ പകര്‍ച്ച വ്യാധി നിയന്ത്രണങ്ങള്‍ മുഴുവന്‍ റീച്ചിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രദേശത്തു പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതിരോധ മരുന്ന് വിതരണം ,മെഡിക്കല്‍ ക്യാമ്പുകള്‍ ,സെമിനാറുകള്‍ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുന്നതും റീച്ചിന്റെ ആഭിമുഖ്യത്തിലാണ്.ഇതിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഓരോ വര്‍ഷവും പ്ലാന്‍ ഫണ്ട് അനുവദിക്കാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ പങ്കാണ് റീച്ച് വഹിചിട്ടുള്ളത് . ചിക്കുന്‍ഗുനിയ നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി ഫലപ്രദമായിരുന്നു എന്ന് ഈയടുത്തു നടത്തിയ സര്‍വേ പഠനം വ്യക്തമാക്കുന്നു. പുതിയ സാംക്രമിക