Homoeopathy

/Homoeopathy

About Homoeopathy

This author Homoeopathy has created 294 entries.

സീതാലയം

ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിനും സീതാലയം സഹായിക്കുന്നു.സമൂഹത്തിലെ അവശതയനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഇന്നത്തെ ഗാര്‍ഹിക-സാമൂഹിക ചുറ്റുപാടുകളില്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് മിക്കസ്ത്രീകളും. ഗാര്‍ഹിക പീഡനങ്ങളില്‍ മുഖ്യമായും സ്ത്രീധനവുമായി ബന്ധപ്പെട്ടവയായിരിക്കും. അണുകുടുംബ വ്യവസ്ഥിതിയുടെ ഞെരുക്കങ്ങളും കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗവും മറ്റു കാരണങ്ങളായി കണക്കാക്കാം .സ്ത്രീകളിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണത മുഖ്യമായും അവരുടെ കുടുംബപ്രശ്‌നങ്ങള്‍,മാനസിക-ശാരീരിക രോഗങ്ങള്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ കൂടാതെ ഇത്തരം മാനസിക വ്യതിചലനങ്ങളും ആത്മഹത്യാ പ്രവണതകളും ലഘൂകരിക്കാന്‍ ഹോമിയോപ്പതിക്ക് സാധിക്കും എന്നത് സുവിദിതമാണ്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ ,അറ്റന്‍ഡര്‍,സൈക്കോളജിസ്ട് ,dtp ഓപ്പറേറ്റര്‍ തുടങ്ങി ഈ യൂണിറ്റിലെ

ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ ഘടകം

2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് RAECH .2004 ഡിസംബര്‍ 15 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്തു.ഹോമിയോപ്പതി വകുപ്പിന്റെ പകര്‍ച്ച വ്യാധി നിയന്ത്രണങ്ങള്‍ മുഴുവന്‍ റീച്ചിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രദേശത്തു പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതിരോധ മരുന്ന് വിതരണം ,മെഡിക്കല്‍ ക്യാമ്പുകള്‍ ,സെമിനാറുകള്‍ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുന്നതും റീച്ചിന്റെ ആഭിമുഖ്യത്തിലാണ്.ഇതിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഓരോ വര്‍ഷവും പ്ലാന്‍ ഫണ്ട് അനുവദിക്കാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ പങ്കാണ് റീച്ച് വഹിചിട്ടുള്ളത് . ചിക്കുന്‍ഗുനിയ നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി ഫലപ്രദമായിരുന്നു എന്ന് ഈയടുത്തു നടത്തിയ സര്‍വേ പഠനം വ്യക്തമാക്കുന്നു. പുതിയ സാംക്രമിക

Skip to content