സീതാലയം

//സീതാലയം

ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിനും സീതാലയം സഹായിക്കുന്നു.സമൂഹത്തിലെ അവശതയനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.

ഇന്നത്തെ ഗാര്‍ഹിക-സാമൂഹിക ചുറ്റുപാടുകളില്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് മിക്കസ്ത്രീകളും. ഗാര്‍ഹിക പീഡനങ്ങളില്‍ മുഖ്യമായും സ്ത്രീധനവുമായി ബന്ധപ്പെട്ടവയായിരിക്കും. അണുകുടുംബ വ്യവസ്ഥിതിയുടെ ഞെരുക്കങ്ങളും കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗവും മറ്റു കാരണങ്ങളായി കണക്കാക്കാം .സ്ത്രീകളിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണത മുഖ്യമായും അവരുടെ കുടുംബപ്രശ്‌നങ്ങള്‍,മാനസിക-ശാരീരിക രോഗങ്ങള്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ കൂടാതെ ഇത്തരം മാനസിക വ്യതിചലനങ്ങളും ആത്മഹത്യാ പ്രവണതകളും ലഘൂകരിക്കാന്‍ ഹോമിയോപ്പതിക്ക് സാധിക്കും എന്നത് സുവിദിതമാണ്.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ ,അറ്റന്‍ഡര്‍,സൈക്കോളജിസ്ട് ,dtp ഓപ്പറേറ്റര്‍ തുടങ്ങി ഈ യൂണിറ്റിലെ എല്ലാ ജീവനക്കാരും സ്ത്രീകള്‍ ആണ് എന്നതാണ് സീതാലയത്തിന്റെ പ്രത്യേകത.
വിശദമായ കണ്‍സള്‍ട്ടേഷനും പരിശോധനക്കും ശേഷം സീതാലയത്തിലെ വനിതാ ഡോക്ടര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സയും ആവശ്യമെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കൗണ് സലിങ്ങും നല്‍കുകയും ചെയ്യുന്നു.ആവശ്യമെന്ന് തോന്നുന്നപക്ഷം ചികിത്സ മറ്റു കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. അവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ഹോമിയോപ്പതി ചികിത്സയും പരിചരണവും നല്‍കുകയും ചെയ്യുന്നു.

ചികിത്സയോടൊപ്പം സാമൂഹ്യ നീതി കുടുംബക്ഷേമ വകുപ്പ്,വനിതാ കമ്മീഷന്‍,ആഭ്യന്തര വകുപ്പ്,മറ്റു ഗവര്‌മെന്റിതര സംഘടനകള്‍,എന്നിങ്ങനെ വിവിധ തലത്തിലുള്ള പിന്തുണയും സുരക്ഷയും ലഭ്യമാക്കുന്നതിന് സീതാലയം പ്രതിജ്ഞാബദ്ധമാണ് .

വര്‍ക്കിങ് പ്ലാന്‍

  • 2010 -11 ലാണ് സീതാലയം ആരംഭിക്കുന്നത്.ആദ്യ ഘട്ടത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് തുടങ്ങിയത്.
  • ജില്ലാ ഹോമിയോ ആശുപത്രി,കിഴക്കേ കോട്ട,തിരുവനന്തപുരം
  • താലൂക്ക് ആശുപത്രി,കുറിച്ചി,കോട്ടയം
  • ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍,എരഞ്ഞിക്കല്‍,കോഴിക്കോട്.
  • 2011 -12 കാലഘട്ടത്തില്‍ മറ്റു 11 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു .

 

Skip to content