2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് RAECH .2004 ഡിസംബര്‍ 15 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്തു.ഹോമിയോപ്പതി വകുപ്പിന്റെ പകര്‍ച്ച വ്യാധി നിയന്ത്രണങ്ങള്‍ മുഴുവന്‍ റീച്ചിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്
സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രദേശത്തു പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതിരോധ മരുന്ന് വിതരണം ,മെഡിക്കല്‍ ക്യാമ്പുകള്‍ ,സെമിനാറുകള്‍ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുന്നതും റീച്ചിന്റെ ആഭിമുഖ്യത്തിലാണ്.ഇതിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഓരോ വര്‍ഷവും പ്ലാന്‍ ഫണ്ട് അനുവദിക്കാറുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ പങ്കാണ് റീച്ച് വഹിചിട്ടുള്ളത് .
ചിക്കുന്‍ഗുനിയ നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി ഫലപ്രദമായിരുന്നു എന്ന് ഈയടുത്തു നടത്തിയ സര്‍വേ പഠനം വ്യക്തമാക്കുന്നു.
പുതിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയെക്കുറിച്ചു മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നേരിടാനും ഡോക്ടര്‍മാരെ സജ്ജരാക്കുന്നതിന് പതിവായി പരിശീലന പരിപാടികളും റീച്ചിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.
ചുരുക്കത്തില്‍,കോളറ,വയറിളക്ക രോഗങ്ങള്‍,അതിസാരം,ജപ്പാന്‍ ജ്വരം ,ഡെങ്കിപ്പനി ,ചിക്കുന്‍ഗുനിയ എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാര്‍,തദ്ദേശ ഭരണ വകുപ്പ്,സര്‍ക്കാരിതര സംഘടനകള്‍,പൊതുജനങ്ങള്‍ എന്നിവരുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട് .
പ്രവര്‍ത്തന ഘടന.
കൃത്യമായ ആസൂത്രണവും പ്രവര്‍ത്തനവും ഉറപ്പു വരുത്തുന്നതിന് വേണ്ടി ജില്ലയിലും സംസ്ഥാനത്തും രണ്ടു തരം കമ്മിറ്റികളാണ് നിലവിലുള്ളത്.നിര്‍വ്വാഹക്കമ്മിറ്റിയും ഉപദേശക കമ്മിറ്റിയും.
ഹൈ പവര്‍ കമ്മിറ്റി. : സംസ്ഥാനത്തെ നിര്‍വഹണ അധികാരത്തോട് കൂടിയ ഉന്നത സമിതി.
ഘടന
ഡയറക്ടര്‍ | ചെയര്‍ പേഴ്‌സണ്‍ |
---|---|
മുതിര്‍ന്ന പ്രിന്‍സിപ്പാള്‍ | അംഗം |
ഡെപ്യൂട്ടി ഡയറക്ടര്‍ | അംഗം |
പ്രവര്‍ത്തനം..
- സംസ്ഥാനത്തെ മൊത്തം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക ,ഏകോപിപ്പിക്കുക,മേല്‍നോട്ടം വഹിക്കുക,നിയന്ത്രിക്കുക.
- സാമ്പത്തിക-ഭരണ ഉത്തരവാദിത്തങ്ങള്‍,
- പകര്‍ച്ചവ്യാധി ചികിത്സയും നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന്റെ മധ്യവര്‍ത്തി.
- എല്ലാ വിവരങ്ങളും ശേഖരിക്കാനും അപഗ്രഥിക്കാനും അത് വെച്ചു അടിസ്ഥാന നയം രൂപപ്പെടുത്താനും.
സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ് (SLEG )..സംസ്ഥാന തല ഉപദേശക കമ്മിറ്റി.
ഘടന
ചെയര്‍മാന്‍ : ഡെപ്യൂട്ടി ഡയറക്ടര്‍
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍
- ഹോമിയോപ്പതി രംഗത്തെ 3 വിദഗ്ധര്‍
- തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി വിഭാഗം തലവന്‍.
- കോട്ടയം CRIH ലെ അംഗങ്ങള്‍
- KGHMOA യിലെ ഒരംഗം
- OGHMOK യിലെ ഒരംഗം
- IHMA യിലെ ഒരംഗം
- IHK യിലെ ഒരംഗം
- ടെക്‌നിക്കല്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
- പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് കൃത്യമായ പദ്ധതികളും പരിപാടികളും വികസിപ്പിക്കല്‍
- ഓരോ ഘട്ടത്തിലും ജീനസ് എപിഡെമിക്കസ് തീരുമാനിക്കാനും പ്രഖ്യാപിക്കാനുമുള്ള അധികാരം
- സംസ്ഥാന ഡിസീസ് സര്‍വേലന്‍സ് സെല്ലുമായുള്ള മധ്യവര്‍ത്തി
- റീച്ചിന്റെ ഉന്നതാധികാര കമ്മിറ്റിയുമായുള്ള മധ്യവര്‍ത്തി.
- പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അപാകതകള്‍ പരിഹരിക്കുന്നതിനും ഉള്ള അധികാരം.
ജില്ലാ തല റീച്ച് (DLR ) : ജില്ലാതല ഉന്നതാധികാര നിര്‍വ്വാഹക സമിതി.
ഘടന
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ | ചെയര്‍മാന്‍ |
സൂപ്രണ്ട് / മുതിര്‍ന്ന CMO | അംഗം |
ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് | അംഗം |
പ്രവര്‍ത്തനങ്ങള്‍
- ജില്ലയിലെ മൊത്തം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക ,ഏകോപിപ്പിക്കുക,മേല്‍നോട്ടം വഹിക്കുക,നിയന്ത്രിക്കുക.
- HPC ചുമതലപ്പെടുത്തുന്ന സാമ്പത്തിക-ഭരണ ഉത്തരവാദിത്തങ്ങള്‍,
- HPC ജില്ലാ അധികൃതര്‍,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍,മാധ്യമങ്ങള്‍ എന്നിവരുമായുള്ള സമ്പര്‍ക്കം
- എല്ലാ വിവരങ്ങളും ശേഖരിക്കാനും അവ HPCക്ക് കൈമാറുകയും ചെയ്യുക.
ജില്ലാ തല എക്‌സ്‌പെര്‍റ്റ് ഗ്രൂപ്പ് (DLEG ) ജില്ലാ തല ഉപദേശക സമിതി.
ഘടന.
ജില്ലാ മെഡിക്കലോഫീസര്‍ | ചെയര്‍മാന്‍ |
സൂപ്രണ്ട് / മുതിര്‍ന്ന CMO | അംഗം |
പ്രദേശത്തെ /ജില്ലയിലെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി വിഭാഗം തലവന്‍. | അംഗം |
KGHMOA യിലെ ഒരംഗം | അംഗം |
OGHMOK യിലെ ഒരംഗം | അംഗം |
IHMA യിലെ ഒരംഗം | അംഗം |
IHK യിലെ ഒരംഗം | അംഗം |
രോഗബാധിത പ്രദേശത്തെ MO /CMO | അംഗം |
പ്രവര്‍ത്തനങ്ങള്‍.
- DLR നെ സഹായിക്കുകയും പിന്തുണ നല്‍കുകയും
- പ്രതിരോധ മരുന്ന് കണ്ടെത്തുകയും യഥാസമയം SLEG യെ അറിയിക്കുകയും ചെയ്യുക.
- വിവരങ്ങളും ഫീഡ്ബാക്കും ശേഖരിച്ചു DLR നു കൈമാറുക
- DLR ഉമായി സമ്പര്‍ക്കം പുലര്‍ത്തുക