ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ഈ ക്ലിനിക്കുകള്‍. 2015 ആഗസ്റ്റില്‍ വെളിച്ചം കണ്ട ഈ പദ്ധതി വഴി ഇടുക്കി ജില്ലയിലെ അഴുത,കട്ടപ്പന ബ്ലോക്കുകളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു.പഞ്ചായത്ത് അംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,സന്നദ്ധ ക്ലബ്ബുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍,അംഗനവാടികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും ദരിദ്രരും നിരക്ഷരരും ആണ്.ആരോഗ്യ കാര്യങ്ങളെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ പ്രാഥമികകാര്യങ്ങള്‍ പോലും ഇവര്‍ക്ക് അറിയില്ല എന്നതാണ് വസ്തുത. ഗോത്രവര്‍ഗ-പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാര്‍,തോട്ടം തൊഴിലാളികള്‍ എന്നിവര്‍ ജനസംഖ്യയില്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ പോഷകക്കുറവ്,മദ്യം,പുകയില,മറ്റു ലഹരി സാധനങ്ങള്‍ എന്നിവയുടെ ഉപയോഗം എന്നിവ സര്‍വ സാധാരണമാണ് . ആശുപത്രി സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ തുലോം പരിമിതമായ,