ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ഈ ക്ലിനിക്കുകള്‍. 2015 ആഗസ്റ്റില്‍ വെളിച്ചം കണ്ട ഈ പദ്ധതി വഴി ഇടുക്കി ജില്ലയിലെ അഴുത,കട്ടപ്പന ബ്ലോക്കുകളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു.പഞ്ചായത്ത് അംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,സന്നദ്ധ ക്ലബ്ബുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍,അംഗനവാടികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും ദരിദ്രരും നിരക്ഷരരും ആണ്.ആരോഗ്യ കാര്യങ്ങളെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ പ്രാഥമികകാര്യങ്ങള്‍ പോലും ഇവര്‍ക്ക് അറിയില്ല എന്നതാണ് വസ്തുത. ഗോത്രവര്‍ഗ-പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാര്‍,തോട്ടം തൊഴിലാളികള്‍ എന്നിവര്‍ ജനസംഖ്യയില്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ പോഷകക്കുറവ്,മദ്യം,പുകയില,മറ്റു ലഹരി സാധനങ്ങള്‍ എന്നിവയുടെ ഉപയോഗം എന്നിവ സര്‍വ സാധാരണമാണ് . ആശുപത്രി സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ തുലോം പരിമിതമായ,
ആദിവാസി ജനത കൂടുതല്‍ അധിവസിക്കുന്ന മേഖലകളായ ഇടുക്കി ജില്ലയിലെ മറയൂര്‍,കാന്തല്ലൂര്‍,ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന ഗോത്രവര്‍ഗ മെഡിക്കല്‍ യൂണിറ്റ്പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും നിരക്ഷരരും അതീ ദരിദ്രരും ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ തികച്ചും അജ്ഞരും തങ്ങളുടെ ആചാരങ്ങള്‍ മാത്രം പിന്തുടരുകയും ഭാവിയെ കുറിച്ച് തികച്ചും അശ്രദ്ധരും ആയ അപരിഷ്‌കൃത വിഭാഗമായാണ് ഇന്നും ജീവിക്കുന്നത് . പോഷണക്കുറവും മദ്യം- പുകയില- മയക്കുമരുന്ന് ഉപയോഗവും ഇവരില്‍ സര്‍വ്വ സാധാരണമാണ്. കുടുംബഭാരം മുഴുവന്‍ സ്ത്രീകളുടെ ചുമലിലാണ്. വൃദ്ധജനങ്ങള്‍ തികച്ചും അവഗണിക്കപ്പെട്ടവരോ പിന്തള്ളപ്പെട്ടവരോ ആണ് .അതുകൊണ്ടു തന്നെ ആരോഗ്യ ശുചിത്വ ബോധനവും പോഷകാഹാര വിതരണവും പരിഷ്‌കാരത്തിന്റെ ആവശ്യകതയും ഇവരുടെ ഭൗതിക- ശാരീരിക-മാനസിക-വൈകാരിക തലങ്ങളില്‍ മറ്റെന്തിനേക്കാളും മുന്‍ഗണന അര്‍ഹിക്കുന്നു . ഇത്തരം സാഹചര്യങ്ങളില്‍ സമഗ്ര ചികിത്സ പദ്ധതി ആയ ഹോമിയോപ്പതിക്ക് അത്ഭുതങ്ങള്‍
കുട്ടനാട്ടിലെയും ഹരിപ്പാടിലെയുംമറ്റു പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച നൂതന സംരംഭമാണിത്. കായലും കടലും പുഴയും ദ്വീപുകളും വയലേലകളും നിറഞ്ഞ മനോഹര പ്രദേശമാണ് ആലപ്പുഴ,പ്രത്യേകിച്ചും കുട്ടനാട്.കടല്‍ നിരപ്പിന് താഴെ കിടക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടിയുണ്ട് കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്ക് .കായല്‍ ടൂറിസത്തിന്അന്താരാഷ്ട്ര തലത്തില്‍ തന്നെ പേരുകേട്ട ഈ ദേശം പക്ഷെ പകര്‍ച്ചവ്യാധികളുടെയും ജലജന്യ -കൊതുകു ജന്യ രോഗങ്ങളുടെയും ഒക്കെ സമൃദ്ധമായ കലവറ കൂടിയാണെന്നത് ഒരു വസ്തുതയത്രെ .ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സാമൂഹികമായും സാമ്പത്തിമായും ഏറെ പിന്നിലാണ്.കര്‍ഷകരും തൊഴിലാളികളും മീന്‍പിടിത്തക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഗതാഗത സൗകര്യങ്ങളും ആരോഗ്യ സേവന സൗകര്യങ്ങളും തുലോം പരിമിതമാണ്. ഇവിടങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഹോമിയോപ്പതി വകുപ്പ് 2013 ജൂണില്‍
2012 ല്‍ സീതാലയത്തിനു കീഴില്‍ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനര്‍ജ്ജനി. മദ്യം,പുകയില,മയക്കു മരുന്നുകള്‍ ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സാ പദ്ധതി ആണിത്. ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും കുടുംബാംഗങ്ങള്‍ക്കും (ആവശ്യമുണ്ടെങ്കില്‍) ഉള്ള കൗണ്‍സലിംഗ്, യോഗപരിശീലനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ ആയിരത്തിലധികം പേര്‍ക്ക് ഓ.പി .യിലും നൂറില്‍പ്പരം ആളുകള്‍ക്ക് ഐ .പി യിലും ലഹരി മുക്ത ചികിത്സ നല്‍കിയിട്ടുണ്ട്. ഫലപ്രദമായ ചികിത്സയ്ക്കു ശേഷം അവരൊക്കെ സക്രിയമായ കുടുംബ ജീവിതം പുനരാരംഭിച്ചിട്ടുണ്ട് എന്നും അഭിമാനപൂര്‍വം അറിയിക്കട്ടെ. ഏറ്റവും കുറച്ചു മാത്രം പിന്മാറ്റ ലക്ഷണങ്ങള്‍ (withdrawal symptoms ) കാണുന്നത് കൊണ്ടും അത്രമേല്‍ ആശ്വാസ ദായകമായതു കൊണ്ടും ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം ആയതുകൊണ്ടും പാര്‍ശ്വഫലങ്ങള്‍
ചേതന -സാന്ത്വന പരിചരണം ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍, മാരക രോഗം ബാധിച്ചു മരണത്തോട് മല്ലിടുന്നവര്‍,ചികിത്സ കൊണ്ട് പൂര്‍ണ സുഖം പ്രാപിക്കാത്തവര്‍, എന്നിങ്ങനെ ദുരിതത്തില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവരുടെ ആധികളും വേദനകളും അകറ്റി അല്പം കൂടി മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിനു വേണ്ട സമഗ്ര സമീപനം ആണ് ചേതനയില്‍ ഉള്ളത്. അവരുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് ഇത് നടപ്പില്‍ വരുത്തുന്നത് . എല്ലാ ജില്ലാ ആശുപത്രിയിലും പാലിയേറ്റിവ് പരിചരണ വിഭാഗം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ദ്വിതീയ റഫറല്‍ യൂണിറ്റ് ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത് .ഡോക്ടര്‍മാരും പാലിയേറ്റീവ് നഴ്‌സുമാരും മറ്റ് സ്റ്റാഫും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും. ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ വൈദ്യ/ വൈദ്യേതര ശുശ്രൂഷകള്‍
ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിചരണമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ കുട്ടികളിലെ സ്വഭാവ-പെരുമാറ്റ-പഠന വൈകല്യങ്ങളും അവയുടെ പരിഹാരവുമാണ് സദ്ഗമയയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇത്തരം തകരാറുകള്‍ നമ്മുടെ നാട്ടില്‍ കൂടി വരുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.നേരത്തെ ഇത്തരം തകരാറുകള്‍ കണ്ടുപിടിക്കപ്പെടാതെയും കൃത്യമായി പരിഹരിക്കപ്പെടാതെയും പോകുന്നത് കൊണ്ട് അവരുടെ ജീ വിതത്തിലെ ഗുണപരമായ ഒട്ടേറെ വര്‍ഷങ്ങളാണ് നഷ്ടപ്പെടുന്നത്. കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും ഏറെയാണ് . സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സദ്ഗമയ യൂണിറ്റ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.തദ്ദേശ ഭരണകൂടങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വിപുലമായ ശൃംഖല വഴി ബോധവല്‍ക്കരണം നടത്തി ഈ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ചെയ്യുന്നത്.ഹോമിയോപ്പതി ചികിത്സ,കൗണ്‍സലിങ്, remedial teaching