Homoeopathy

/Homoeopathy

About Homoeopathy

This author Homoeopathy has created 241 entries.

Speciality Mobile Clinic

സ്‌പെഷ്യലിറ്റി മൊബൈല്‍ ക്ലിനിക്കുകള്‍

ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ഈ ക്ലിനിക്കുകള്‍. 2015 ആഗസ്റ്റില്‍ വെളിച്ചം കണ്ട ഈ പദ്ധതി വഴി ഇടുക്കി ജില്ലയിലെ അഴുത,കട്ടപ്പന ബ്ലോക്കുകളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു.പഞ്ചായത്ത് അംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,സന്നദ്ധ ക്ലബ്ബുകള്‍ കുടുംബശ്രീ

The Tribal Mobile Medical Unit

സഞ്ചരിക്കുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്

ആദിവാസി ജനത കൂടുതല്‍ അധിവസിക്കുന്ന മേഖലകളായ ഇടുക്കി ജില്ലയിലെ മറയൂര്‍,കാന്തല്ലൂര്‍,ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന ഗോത്രവര്‍ഗ മെഡിക്കല്‍ യൂണിറ്റ്പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും നിരക്ഷരരും അതീ ദരിദ്രരും ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ തികച്ചും അജ്ഞരും തങ്ങളുടെ ആചാരങ്ങള്‍ മാത്രം പിന്തുടരുകയും ഭാവിയെ കുറിച്ച് തികച്ചും അശ്രദ്ധരും ആയ അപരിഷ്‌കൃത വിഭാഗമായാണ് ഇന്നും ജീവിക്കുന്നത് . പോഷണക്കുറവും

Floating Homoeo Dispensary

ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി

കുട്ടനാട്ടിലെയും ഹരിപ്പാടിലെയുംമറ്റു പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച നൂതന സംരംഭമാണിത്. കായലും കടലും പുഴയും ദ്വീപുകളും വയലേലകളും നിറഞ്ഞ മനോഹര പ്രദേശമാണ് ആലപ്പുഴ,പ്രത്യേകിച്ചും കുട്ടനാട്.കടല്‍ നിരപ്പിന് താഴെ കിടക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടിയുണ്ട് കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്ക് .കായല്‍ ടൂറിസത്തിന്അന്താരാഷ്ട്ര തലത്തില്‍ തന്നെ പേരുകേട്ട

പുനര്‍ജ്ജനി

2012 ല്‍ സീതാലയത്തിനു കീഴില്‍ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനര്‍ജ്ജനി. മദ്യം,പുകയില,മയക്കു മരുന്നുകള്‍ ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സാ പദ്ധതി ആണിത്. ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും കുടുംബാംഗങ്ങള്‍ക്കും (ആവശ്യമുണ്ടെങ്കില്‍) ഉള്ള കൗണ്‍സലിംഗ്, യോഗപരിശീലനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ ആയിരത്തിലധികം പേര്‍ക്ക്

ചേതന

ചേതന -സാന്ത്വന പരിചരണം ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍, മാരക രോഗം ബാധിച്ചു മരണത്തോട് മല്ലിടുന്നവര്‍,ചികിത്സ കൊണ്ട് പൂര്‍ണ സുഖം പ്രാപിക്കാത്തവര്‍, എന്നിങ്ങനെ ദുരിതത്തില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവരുടെ ആധികളും  വേദനകളും  അകറ്റി അല്പം കൂടി മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിനു വേണ്ട സമഗ്ര സമീപനം ആണ്

സദ്ഗമയ

ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിചരണമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ കുട്ടികളിലെ സ്വഭാവ-പെരുമാറ്റ-പഠന വൈകല്യങ്ങളും അവയുടെ പരിഹാരവുമാണ് സദ്ഗമയയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇത്തരം തകരാറുകള്‍ നമ്മുടെ നാട്ടില്‍ കൂടി വരുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.നേരത്തെ ഇത്തരം തകരാറുകള്‍ കണ്ടുപിടിക്കപ്പെടാതെയും കൃത്യമായി പരിഹരിക്കപ്പെടാതെയും പോകുന്നത്

ആയുഷ്മാന്‍ ഭവ

ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന് വിള്ളല്‍ സംഭവിക്കുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ തല പൊക്കുന്നത് .അവയെ ഇല്ലാതാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ്, യോഗയുടെയും നാച്ചുറോപ്പതിയുടെയും സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആയുഷ്മാന്‍ഭവ മാറാരോഗങ്ങള്‍ ആയി മാനവ രാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന നിരവധി രോഗ സഞ്ചയങ്ങള്‍ ആധുനിക കാലത്തേ ജീവിത

ജനനി

ജനനി സ്വപ്നങ്ങള്‍ മിഴിതുറക്കുമിടം 2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറി. 2013 ഓടെ തിരുവന്തപുരത്തും കോഴിക്കോടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുകയുണ്ടായി. ഇവിടെയെല്ലാം തന്നെ വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാന്‍ കഴിഞ്ഞ

Skip to content